വൻ പാപത്താൽ വലയുന്നോരെ
Words and music by ജോണ്‍ എച്ച്. സ്റ്റോക്ക്ട്ടണ്‍ · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · യോഹന്നാൻ 14:1
Verse 1
വൻ പാ-പത്താൽ വല-യുന്നോരെ
കൃപ പ്രാപിപ്പിൻ.
നിൻ ദൈ-വം എകും നൽ വിശ്രാമം
ആശ്രയത്താലെ.
Chorus
പല്ലവി
Verse 2
എൻ യേ-ശു തൻ രക്തം ചൊരിഞ്ഞു,
ആശിഷം നല്കാൻ.
നീ മുങ്ങീ-ടുക, തൻ രക്ത-ത്തിൽ,
വെണ്മയായ് തീരാൻ.
Verse 3
എൻ യേ-ശു തന്നെ സ-ത്യ വഴി,
വിശ്രാമം നല്കും.
നീ വി-ശ്വസിക്ക, ത-ന്നിൽ മാത്രം,
ആശിഷം നേടാൻ.
Verse 4
വൻ ശു-ദ്ധർ സംഘേ വ-ന്നു ചേരിൻ,
മോക്ഷ യാത്രക്കായ്.
സന്തോ-ഷം, ശാന്തി, തി-ങ്ങി നില്ക്കും,
സ്വർഗ്ഗേ പാർത്തീടാൻ.
Verse 5
ഓ യേ-ശുവേ! പൊന്നേ-ശുവേ!
ഞാൻ വന്നീ-ടുന്നിന്നു.
നീ കാ-ണിച്ച വഴി-യിലൂടെ,
രക്ഷ പ്രാപിപ്പാൻ.
Public domain — free for any use, anywhere, forever.