മാനവരെ രക്ഷിച്ചീടുവാനായ്
Words and music by റ്റി. ഡി. ജോർജ്ജ് · 1865
Key of · BPM · 4/4 · · 1 തെസ്സലോനിക്യർ 4: 16
Verse 1
മാനവരെ രക്ഷിച്ചിടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോരേശു
ഭൂവിൽ തിരികെ വരും
Chorus
പല്ലവി
Verse 2
തൻ ശുദ്ധരെ ആകാശെകൂട്ടുവാൻ
യേശുവരുന്നു താമസം വിനാ
പാർത്തലത്തിൽ നിന്നഹോ
ചേർത്തീടും തൻ സന്നിധൗ
Verse 3
നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിന്നായ്
കാത്തീടുവിൻ സർവ്വദാ
Verse 4
കുഞ്ഞാടിന്റെ കല്ല്യാണം വന്നിതാ
കാന്ത അലംകൃതമനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ
Public domain — free for any use, anywhere, forever.