എന്‍ ജീവന്‍ ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു
Words and music by ഫ്രാന്‍സിസ് ആര്‍. ഹേവര്‍ഗാല്‍ · tr. റവ. തോമസ് കോശി · 1858
Key of F · 72 BPM · 4/4 · Grace,Confession · മര്‍ക്കോസ് 10:45
Verse 1
എന്‍ ജീവന്‍ ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു
നിന്നെ വീണ്ടെടുപ്പാൻ, നീ എന്നും ജീവിപ്പാൻ
എൻ ജീവൻ ഞാൻ തന്നു-എന്തു തന്നെനിക്കു?
Verse 2
ദീർഘകാലം പോക്കി, ദുഃഖം കഷ്ടങ്ങളിൽ
ആനന്ദമോക്ഷത്തിന്നർഹനായ് തീരാൻ നീ
എത്ര ശ്രമിച്ചു ഞാൻ-എന്തു ചെയ്തെനിക്കായ്?
Verse 3
വിട്ടെൻ പിതൃഗ്രഹം, തേജ്ജസ്സൊത്താസനം
ധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചും
എല്ലാം നിൻ പേർക്കല്ലോ-എന്തു ചെയ്തെനിക്കായ്?
Verse 4
പാടെന്തു ഞാൻ പെട്ടു, പാതകർ കയ്യാലെ
നാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേ
പാടേറെ ഞാൻ പെട്ടു-പാപി എന്തേറ്റു നീ?
Verse 5
സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യ രക്ഷയും
സ്നേഹം മോചനവും സർവ്വ വരങ്ങളും
കൊണ്ടുവന്നില്ലയോ-കൊണ്ടുവന്നെന്തു നീ?
Verse 6
നിന്നായുസ്സെനിക്കായ് നീ പ്രതിഷ്ഠിക്കിന്നേ
ലോകവും വെറുക്ക മോദിക്ക താപത്തിൽ
സർവ്വവും വെറുത്തു-രക്ഷകൻ കൂടെ വാ.
Public domain — free for any use, anywhere, forever.