സ്നേഹം ആനന്ദം തിങ്ങുമേ
Words and music by ഹെൻറി വെയർ ജൂണിയർ · tr. സൈമണ്‍ സഖറിയ · 2015
Key of · BPM · 4/4 · · യോശുവ 24:15
Verse 1
സ്നേഹം ആനന്ദം തിങ്ങുമേ,
ദൈവം പാർക്കുന്നിടം.
ഒന്നുമാത്ര-മേ യാചന,
സ്വർഗ്ഗ സമാധാനം!
Verse 2
യേശുവിൻ നാമം ഇമ്പമാം,
ഭവനേ ആനന്ദം!
തൻ കീർത്തി പാടും കുഞ്ഞുങ്ങൾ,
മാതാപിതാക്കളും.
Verse 3
പ്രാർത്ഥിക്കും വീട്ടിൽ ആനന്ദം!
സ്തോത്രം പാടും ദിനം.
മാതാപിതാക്കൾക്കിമ്പമേ,
ദൈവ വചനങ്ങൾ!
Verse 4
ഭവനേ ഐക്യം നേടുവാൻ,
ആശീർവദിക്കുകേ.
നിൻ സ്നേഹത്താൽ ബന്ധിക്കുകേ,
സ്നേഹത്തിൽ വാഴുവാൻ.
Public domain — free for any use, anywhere, forever.