ആദ്യ വിവാഹ നാളില്‍ ഏദനില്‍ ധ്വനിച്ച
Words and music by ജോണ്‍ കെബിള്‍ · 1857
Key of · BPM · 4/4 · · മര്‍ക്കോസ് 10:9
Verse 1
ആദ്യ വിവാഹ നാളില്‍ ഏദനില്‍ ധ്വനിച്ച
ആ മംഗല്ല്യാശ്ശീര്‍വാദം ഇന്നും കേള്‍ക്കുന്നിതാ
Verse 2
ക്രൈസ്തവ ദമ്പതിമാര്‍ തമ്മില്‍ ചേരും നേരം
വിശുദ്ധനാം ത്രിയേകന്‍ തന്‍ കൃപ ചൊരിയും
Verse 3
സന്താന സൌഭാഗ്യവും സ്നേഹം വിശ്വാസവും
ലോകശക്തിക്കസാദ്ധ്യം നീക്കാനൈക്യ ബന്ധം
Verse 4
പിതാവേ! നിന്‍ സാന്നിദ്ധ്യം വേണമീ സന്ദര്‍ഭേ
ആദാമിന്‍ ഹവ്വാ പോലെ ഈ കാന്തയാകട്ടെ
Verse 5
രക്ഷകാ! എഴുന്നള്ളി യോജിപ്പിക്കിവരെ
ദീര്‍ഘകാലം സന്തോഷം ചേര്‍ന്നു വസിച്ചീടാന്‍
Verse 6
വിശുദ്ധാത്മാവേ വന്നു ആശീര്‍വദിക്ക നീ
സ്വര്‍ഗ്ഗ മണവാളന്നു മണവാട്ടി എന്ന പോല്‍
Verse 7
ഇവര്‍ തങ്ങള്‍ കിരീടം വെച്ചങ്ങു നിന്‍ പാദെ
ക്രിസ്തന്‍ മണവാട്ടിയായ് സൌഭാഗ്യം ചേരട്ടെ.
Public domain — free for any use, anywhere, forever.