നിത്യനായ യഹോവായെ
Words and music by വില്ല്യം വില്യംസ് · 1745
Key of G · 84 BPM · 4/4 · Provision,Trust · പുറപ്പാടു:13:21
Verse 1
നിത്യനായ യഹോവായെ! ലോക വൻ കാട്ടിൽ കൂടെ,
ബലഹീനനായ എന്നെ നടത്തി താങ്ങേണമേ.
സ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പം എനിക്കു തരേണമേ.
Verse 2
നിത്യ പാറ തുറന്നിട്ട്, ജീവജലം നല്കുക!
അഗ്നി മേഘ തൂണു കൊണ്ട് പാത നന്നായ് കാണിക്ക.
ബലവാനെ ബലവാനെ രക്ഷ നീ ആകേണമേ!
Verse 3
ദൈവ ശക്തി എൻ ശരണം തൻ പ്രവർത്തി ആശ്ചര്യം!
പാപത്തിന്നടിമപ്പെട്ട സ്വന്തത്തെ താൻ രക്ഷിക്കും.
സാത്താൻ ശക്തി, ശാപമൃത്യു, സർവ്വവും താൻ തോല്പിച്ചു.
Verse 4
യോർദ്ദാനെ ഞാൻ കടക്കുമ്പോൾ ഭയം എല്ലാം മാറ്റുകേ!
മൃത്യുവിനെ ജയിച്ചോനെ കനാനിൽ കൈക്കൊള്ളുക.
നിന്നെ മാത്രം നിന്നെ മാത്രം ഞാൻ എന്നേയ്ക്കും സ്തുതിക്കും.
Verse 5
വിണ്ണിൻ വാസം ഓർക്കുന്തോറും മോദം ഉള്ളിൽ ഏറുന്നു,
എന്നാത്മാവു വാഞ്ചിക്കുന്നു യേശുവേ വരേണമേ.
ഭൂവിലെങ്ങും മായ മാത്രം! എന്നെ ചേർത്തിടെണമേ.
Public domain — free for any use, anywhere, forever.