← All songs

ഭോഷവഴി നീ വിട്ടോടിടുക

Words and music by ക്ളിഫോർഡ് എൽ. ബേക്സ് · tr. സൈമണ്‍ സഖറിയ · 2017

Key of · BPM · 4/4 · · 1 ശമുവേൽ 13:13

Verse 1

ഭോഷവഴി-യെ വിട്ടോടിടുക,
ഭൂ-അസ്ഥി-രം ഹാ! നാൾകൾ നീങ്ങുന്നു.
മണ്ണിൻ മകൻ നീ കൃപ പ്രാപിച്ചോൻ,
ദൈവ സ്വരം നീ കേൾക്കുന്നില്ലയോ?
"മർത്യാ നീ ശീഘ്രം പിന്തി-രി-ഞ്ഞുവാ"

Verse 2

സുന്ദര ലോകം, ലോകർ ജ്ഞാനികൾ-
സാമ്രാജ്യങ്ങൾ ഉ-യർന്നു വീഴുന്നു.
സ്വപ്‌നങ്ങൾ കണ്ടു വിലപിക്കുന്നു,
എന്നുണരും ദു-സ്വപനത്തിൽ നിന്നും!
സുന്ദര ലോകം, ലോകർ ജ്ഞാ-നി-കൾ.

Verse 3

ഭൂമിയിൽ നീതി, ലോകർ ഒന്നത്രേ!
ദൈവത്തിൻ ഇഷ്ടം ഭൂവിൽ വാഴുമ്പോൾ,
ഇപ്പോഴും ഭൂവിൽ നിന്നുയരുന്നു,
ആനന്ദമാർന്ന ജയ ഘോഷങ്ങൾ
"ഭൂമിയിൽ നീതി, ലോകർ ഒ-ന്ന-ത്രേ!"

Public domain — free for any use, anywhere, forever.