← All songs

കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ!

Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867

Key of · BPM · 4/4 · · പുറപ്പാടു 15:2

Verse 1

കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ!
സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ-

Chorus

പല്ലവി

Verse 2

വിശുദ്ധസ്നേഹ ബന്ധത്താൽ ഒരേ ശരീരമായ്
നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്

Verse 3

പിതാവു ഏകജാതനെ നമുക്കു തന്നല്ലോ
ഹാ! സ്നേഹത്തിൻ അഗാധമെ നിന്നെ ആരായാമോ

Verse 4

നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ
തൻ അത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ

Verse 5

ഓർ ഏദൻ തോട്ടം പോലിതാ തൻ വചനങ്ങൾ ആം
വിശിഷ്ടഫലം സർവ്വദാ ഇഷ്ടം പോൽ ഭക്ഷിക്കാം

Verse 6

ഈ ലോകത്തിൻ ചിന്താകുലം ദൈവാശ്രിതർക്കില്ല
തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ

Verse 7

കർത്താവിൻ നാമം നിമിത്തം അനേക കഷ്ടങ്ങളും
നേരിടുമ്പൊഴും ധന്യർ നാം ഇല്ലൊരു നഷ്ടവും

Verse 8

ഈ വിതക്കുന്ന കാലം നാം ചിലപ്പോൾ കരയും
പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും

Verse 9

തൻ നിത്യ രാജ്യം നൽകുവാൻ പിതാവിന്നിഷ്ടമായ്
തൻ മുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻ സ്തുതിക്കായ്

Public domain — free for any use, anywhere, forever.