← All songs

എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?

Words and music by അഡ ജെ.ബ്ളെങ്ക്ഹോണ്‍ · tr. സൈമണ്‍ സഖറിയ · 2014

Key of · BPM · 4/4 · · 1 പത്രോസ് 5:7

Verse 1

എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?
ശോഭന ദിനങ്ങളെ- കാക്കുക!
കഷ്ടത, ശോധന, ഏ-റീടു-മ്പോൾ
നീ ശോഭനമാം നാളെ നോക്കുക!

Chorus

നില്ക്ക നീ പ്രകാശത്തിൽ, നില്ക്ക തൻ പ്രകാശത്തിൽ
നില്ക്ക നീ പ്ര-കാശ ജീവിതേ
നമുക്കതേറ്റം ഉത്തമം, നമുക്കതേറ്റം ശോഭനം
പോക നാം-നൽ-പ്രകാശ ജീവിതെ

Verse 2

കാറ്റിനാൽ നീ വല-ഞ്ഞീടിലും
ആശകൾ ഒന്നൊന്നായ് പോയാലും
മേഘവും കാറ്റതും മാറി പോ-കും
നൽ സൂര്യനുദിക്കും ശോഭയായ്

Verse 3

പ്രത്യാശയിൻ ഗാനത്തെ നാം പാടിടാം
ഖേദമൊ മോദമതോ വന്നാലും
വി-ശ്വാസം അർപ്പിക്കാം രക്ഷക-നിൽ
താൻ പോറ്റീടും നമ്മെ ക്ഷേമമായ്

Verse 4

അജ്ഞാതൻ തർജ്ജിമ ചെയ്ത മറ്റൊരു പല്ലവി നിലവിൽ ഉള്ളത്

Verse 5

എന്നും നാം നില്ക്കുക ശോഭിതമാം ജീവിതെ
എന്നും ഉറച്ചു നില്ക്ക നാം
നിൻ വഴി പ്രകാശിക്കും എല്ലാ നാളും കാത്തിടും
എന്നാൽ എന്നും ഉറച്ചു നില്ക്ക നാം

Public domain — free for any use, anywhere, forever.