എൻ ദൈവമേ നിൻ മേശമേൽ
Words and music by ഫിലിപ്പ് ഡോഡ്രിഡ്ജ് · 1702
Key of · BPM · 4/4 · · മലാഖി 1:12
Verse 1
എൻ ദൈവമേ, നിൻ മേശമേൽ
നിൻ പാത്രം സ്നേഹം തൂകുന്നേ
നിൻ മക്കളെല്ലാം വന്നിങ്ങു
നിൻ സാന്നിധ്യം രുചിക്കട്ടെ
Verse 2
യേശുവിന്റെ ദാനമേ, തൻ
മാംസരക്തത്തിൻ വിരുന്നെ
ഈ ഭക്ഷ്യ പാനീയങ്ങളെ
ആസ്വദിപ്പതു മാ ഭാഗ്യം
Verse 3
പാത്രതയില്ലാത്തോർ മുമ്പിൽ
ഈ ദ്രവ്യങ്ങൾ വെപ്പതെന്തു?
നിൻ പേർക്കല്ലൊ രക്തം ചിന്തി
നിനക്കില്ലേ മക്കൾ വീതം?
Verse 4
കർത്താ, നിൻ മേശയ്ക്കിമ്പമായി
മോദമോടേവരും കൂടി
അതിൻ മർമ്മങ്ങൾ രുചിപ്പോർ
മുക്തി ആസ്വദിക്കട്ടിഹെ
Verse 5
ഒരുക്കമായ് വന്നീടട്ടെ
ആത്മാക്കൾ ആഗ്രഹത്തോടെ
ലോകമോഹം വിട്ടോടട്ടെ
പിരിഞ്ഞു പോയിടുമ്പോഴും
Verse 6
ജീവിപ്പിക്ക നിൻ സഭയെ
പുതുതാക്ക കൃപകളെ
രക്ഷകൻ തന്റെ രക്തത്താൽ
പുതു ശക്തി നിറക്കെന്നിൽ
Public domain — free for any use, anywhere, forever.