← All songs

പർവ്വതം താണ്ടി

Words and music by ഹെന്രി ജെ. സെല്ലി · tr. സൈമണ്‍ സഖറിയ · 2017

Key of · BPM · 4/4 · · 1 യോഹന്നാൻ 1:5

Verse 1

പർവ്വതം താണ്ടി, ആഴികൾ നീന്തി,
മുന്നേറുന്നു ഞാൻ ദിനം തോറും.
യേശു അരുളി: "കൈ വിടില്ല ഞാൻ"
വാക്കു മാറാത്ത തൻ വാഗ്ദത്തം!

Chorus

പല്ലവി

Verse 2

വൻ നിഴലെന്റെ ചുറ്റും വന്നീടിൽ,
മറച്ചീടാ എൻ രക്ഷകനെ.
ഇരുട്ടില്ലൊട്ടും താനെൻ പ്രകാശം,
എന്നും തൻ ചാരെ ഞാൻ നടക്കിൽ.

Verse 3

സ്വർഗ്ഗ പ്രകാശേ ആമോദം പൂണ്ടു,
മേൽ വീടു ലാക്കായ് ഗമിക്കുന്നു.
തൻ സ്തുതി പാടി മോദാൽ ഗമിപ്പൂ,
സ്നേഹപ്രകാശം പാതയെല്ലാം.

Public domain — free for any use, anywhere, forever.