← All songs

യേശുക്രിസ്തൻ സന്ദേശവാഹകർ-

Words and music by ലോറ എസ്സ്. കോപ്പെൻഹേവർ · 1915

Key of · BPM · 4/4 · · യെശയ്യാവു 40:3

Verse 1

യേശുക്രിസ്തൻ സന്ദേശവാഹകർ-
ദിവ്യമാം വാർത്ത മർത്യകൈകളിൽ.
ശീഘ്രം ഘോഷിപ്പിൻ അവൻ സദ്വാർത്ത-
"രാജ പാത നിരപ്പാക്കീടുവിൻ!"

Verse 2

പാഴ് മരുവിൽ, ആഴെ കടലിലും-
കാടും മലയും താണ്ടിതന്നെ നീ-
പതറാതെ പാത നിരപ്പാക്കിൻ-
രാജ പാത ഈ ഭൂവിൽ എല്ലാടം.

Verse 3

ഇരുൾ മൂടും ഒറ്റയടി പാത-
ആനന്ദഗാനം പാടി താണ്ടുവിൻ-
മൃത്യുവിൻ ശോകം മുറ്റും ചുറ്റുമ്പോൾ-
"രാജ പാത നേരേ പണിയുവിൻ!"

Verse 4

പണിയുവാൻ വിശ്വാസം ബലം താ-
വാഗ്ദത്തപൂർത്തി നേരിൽ കാണുവാൻ-
യുദ്ധം തീർന്നു പ്രയാസം മാറുമ്പോൾ-
ശാന്തി രാജൻ തൻ രാജ വീഥിയിൽ!

Public domain — free for any use, anywhere, forever.