വിശ്വാസാല്‍ നോക്കുന്നേന്‍
Words and music by റേ പാമര്‍ · tr. സൈമണ്‍ സഖറിയ · 2012
Key of D · 72 BPM · 4/4 · Trust,Confession · 2 കൊരിന്ത്യര്‍ 5:7
Verse 1
വിശ്വാസാല്‍ നോക്കുന്നേന്‍,
കാല്‍വറി ക്രൂശ്ശിന്‍മേല്‍, രക്ഷകനേ!
മോചിക്കെന്‍ പാപത്തെ, കേള്‍ക്കുകെന്‍ പ്രാത്ഥന,
നിന്‍ സ്വന്തമാക്കെന്നെ ഇന്നു മുതല്‍!
Verse 2
ഏകുക വന്‍ കൃപ,
ഹൃത്തിന്നു നിന്‍ ബലം, തീഷ്ണതയായ്
നിന്‍ ബലി മൂലമായ്, എന്‍ സ്നേഹം നിന്നോടായ്
എന്നും നല്‍ അഗ്നിപോല്‍ ജ്വലി-ക്കട്ടെ!
Verse 3
ജീവിത പാതയില്‍
ഖിന്നനായ് ഓടുമ്പോള്‍, നീ നയിക്കേ;
രാത്രിയെ നീക്കുകെ, കണ്ണീര്‍ തുടക്കുകേ,
നിന്നോട് ചേരുവാന്‍ തുണക്കെന്നെ
Verse 4
ജീവന സ്വപ്‌നങ്ങള്‍
തകര്‍ന്നടിയുമ്പോള്‍ മണ്ണാകുമ്പോള്‍
രക്ഷകാ നീക്കുകേ ഭയ സംശയങ്ങള്‍
രക്ഷിച്ചു മേല്‍ ലോകേ അണക്കെന്നെ!
Public domain — free for any use, anywhere, forever.