← All songs

മോദവാർത്ത കേട്ടു നാം

Words and music by പ്രസ്‌കില്ല ജെ. ഓവൻസ് · 1882

Key of · BPM · 4/4 · · യോഹന്നാൻ 12:47

Verse 1

മോദവാർത്ത കേട്ടു നാം
"യേശു രക്ഷിക്കുന്നു"
കേൾപ്പിനെല്ലാടവും
"യേശു രക്ഷിക്കുന്നു"
കടൽ കടന്നു കുന്നും
നാടു നീളെ ചൊല്ലുവിൻ
ഘോഷിപ്പിൻ കർത്തൻ ഹിതം
"യേശു രക്ഷിക്കുന്നു"

Verse 2

ഘോഷിപ്പിൻ കടൽമേലും
"യേശു രക്ഷിക്കുന്നു"
ദോഷിയോടൊക്കെ ചൊൽക
"യേശു രക്ഷിക്കുന്നു"
പാടുവിൻ ദീപങ്ങളെ
കടൽ സർവ്വം മുഴങ്ങെ
യോബേൽ ഘോഷിക്കും ഭൂമി,
"യേശു രക്ഷിക്കുന്നു"

Verse 3

കഷ്ടപ്പാടിൻ മദ്ധേ ചൊൽ
"യേശു രക്ഷിക്കുന്നു"
മൃത്യുവാൽ, തൻ ജീവനാൽ,
"യേശു രക്ഷിക്കുന്നു"
നെഞ്ചിൻ വാഞ്ച കൃപയ്ക്കായ്
കെഞ്ചുമ്പോൾ അഞ്ചാതെ ചൊൽ
കല്ലറമേൽ ഘോഷിക്കാം
"യേശു രക്ഷിക്കുന്നു"

Verse 4

ഘോഷിപ്പിൻ കാറ്റിൻ മാർഗ്ഗേ
"യേശു രക്ഷിക്കുന്നു"
ജാതികളിന്നാർക്കട്ടെ,
"യേശു രക്ഷിക്കുന്നു"
ആർക്കുവിൻ, "പൂർണ്ണരക്ഷ"
എല്ലാ കടൽ തീരത്തും
നമ്മുടെ ജയഗീതം
"യേശു രക്ഷിക്കുന്നു"

Public domain — free for any use, anywhere, forever.