← All songs

ഇന്നെയോളം തുണച്ചോനെ

Words and music by ഐസക്ക് വാട്ട്സ് · 1719

Key of C · 100 BPM · 4/4 · Assurance,Brevity of Life,Calmness · സങ്കീര്‍ത്തനങ്ങള്‍ 90:1

Verse 1

ഇന്നെയോളം തുണച്ചോനെ
ഇനിയും തുണക്ക!
ഇഹ ദുഃഖേ രക്ഷയും നീ
ഈ എന്‍ നിത്യ ഗൃഹം

Verse 2

നിന്‍ സിംഹാസന നിഴലില്‍
നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നു
നിന്‍ ഭുജം മതിയവര്‍ക്കു
നിര്‍ഭയം വസിപ്പാന്‍

Verse 3

പര്‍വ്വതങ്ങള്‍ നടും മുമ്പേ
പണ്ടു ഭൂമിയെക്കാള്‍
പരനെ നീ അനാധിയായ്
പാര്‍ക്കുന്നല്ലോ സദാ

Verse 4

നിന്‍ ആജ്ഞയാല്‍ മൃത്യു വരും
ഉയര്‍പ്പിക്കും വീണ്ടും
രാഷ്ട്രങ്ങളോ വാഴും പിന്നെ
മണ്ണടിയും വീണ്ടും*

Verse 5

ആയിരം വര്‍ഷം നിനയ്ക്കു
ആകുന്നിന്നലെപോല്‍
ആദിത്യോദയമുംബിലെ
അല്പ യാമം പോലെ

Verse 6

ജീവനുറ്റ ജാതി ജനം
ജീവ ഭാരമൊപ്പം
പ്രളയത്താല്‍ നശിച്ചു പോയി
മറന്നുപോയ്‌ കാലം.*

Verse 7

നിത്യ നദി പോലെ കാലം
നിത്യം തന്‍ മക്കളെ
നിത്യത്വം പൂകിപ്പിക്കുന്ന
നിദ്ര പോലെ അത്രേ

Verse 8

സാമ്രാജ്യങ്ങള്‍ പൂക്കള്‍ പോലെ
ഉദിച്ചു നില്‍ക്കുന്നു
തോട്ടക്കാരന്‍ പറിക്കുമ്പോള്‍
അന്ധകാരം ചുറ്റും.*

Verse 9

ഇന്നെയോളം തുണച്ചോനെ!
ഇനിയും തുണക്ക
ഇഹം വിട്ടു പിരിയുമ്പോള്‍
ഈ എന്‍ നിത്യ ഗ്രഹം.

Verse 10

*സൈമണ്‍ സഖറിയ, 2012.

Public domain — free for any use, anywhere, forever.