ആത്മദേഹി ദേഹത്തെ
Words and music by ഹെന്‍ട്രി ബെയ്ക്കര്‍ ·
Key of · BPM · 4/4 · · ലൂക്കോസ് 14:33
Verse 1
ആത്മദേഹി ദേഹത്തെ കാഴ്ചയായ് വെയ്ക്കുന്നിതാ
നിൻ മുമ്പിൽ എൻ യേശുവേ എന്നും നിൻ വകയാവാൻ
Chorus
പീഠത്തിന്മേൽ എന്നെ ഞാൻ വച്ചു തീയ്ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേൻ തീ ഇറങ്ങാൻ നോക്കുന്നു
Verse 2
യാഗപീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തം
നിന്റേതായ് കാത്തീടുക കുലുങ്ങാതെൻ വിശ്വാസം
Verse 3
യേശുവേ എൻ രക്ഷകാ നിൻ നാമം എൻ ആശ്രയം
രക്ഷയ്ക്കായി നോക്കുന്നിതാ നിൻ മൊഴി എൻ ശരണം
Verse 4
പാപത്തിന്നധികാരം തന്നിൽ നിന്നു വിട്ടു എൻ
അംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ
Verse 5
ദൈവ സേവ ചെയ്‌വാനും ജയമോടു പാപത്തെ
കാൽക്കീഴിൽ മെതിപ്പാനും തൃക്കൈയ്യിൽ ഏല്പിക്കുന്നേ
Public domain — free for any use, anywhere, forever.