← All songs

നീതി സൂര്യൻ ക്രിസ്തുവാം

Words and music by ചാൾസ് വെസ്ലി · tr. സൈമണ്‍ സഖറിയ · 2015

Key of · BPM · 4/4 · · മലാഖി 4:2

Verse 1

നീതി സൂര്യൻ ക്രിസ്തുവാം
വാനിൻ ശോഭ ക്രിസ്തുവാം
ഏക ജ്യോതി ക്രിസ്തുവാം
അന്ധകാരം നീക്കുവാൻ
സന്ധ്യയിങ്കൽ വന്നെത്തി
ഹൃത്തിൽ പാർക്കും നക്ഷത്രം

Verse 2

രാവിലെ ഉണരുമ്പോൾ
ശാന്തിയില്ല മാനസ്സേ
നിന്മുഖം കാണുന്നേരം
മോദം ഉള്ളിൽ വന്നെത്തും
നിൻ കാരുണ്ണ്യം കാണുമ്പോൾ
ഹൃത്തിൽ ശാന്തി സന്തോഷം

Verse 3

വന്നീടേണം എന്നുള്ളിൽ
പാപ ശാപം പോക്കേണം
ചൈതന്യം നിറക്കെന്നിൽ
വിശ്വാസം ഉറപ്പിക്ക
നിൻ സാദൃശ്യം നല്കുക
ദിനം തോറും ശോഭിപ്പാൻ

Public domain — free for any use, anywhere, forever.