← All songs

തീര്‍ന്നു പകല്‍ കാലം രാവണയുന്നു

Words and music by സബൈന്‍ ബാറിംഗ് ഗൌള്‍ഡു · 1867

Key of F · 66 BPM · 4/4 · Comfort,Trust · സങ്കീര്‍ത്തനങ്ങള്‍ 91:4–5

Verse 1

തീര്‍ന്നു പകല്‍ കാലം രാവണയുന്നു
കൂരിരുളിന്‍ ച്ഛായ വാനം മൂടുന്നു

Verse 2

താരക ഗണങ്ങള്‍ മിന്നുന്നോരോന്നായ്
സൃഷ്ടി ഗണമാകെ ഉറക്കത്തിലായ്

Verse 3

ക്ഷീണിച്ചോനു യേശു സ്വസ്ഥം നല്‍കുക
നിദ്രയാലെന്‍ കണ്‍കള്‍ വേഗം മൂടുക

Verse 4

*ചെറു പൈതങ്ങള്‍ക്കു ദര്‍ശ്ശനമേക
ആഴെ താഴുന്നോര്‍ക്ക് രക്ഷ നല്‍കുക

Verse 5

*കഷ്ടപ്പെടുന്നോര്‍ക്കു ആശ്വാസം നല്‍ക
ദോഷം ചിന്തിപ്പോരെ പിന്തിരിപ്പിക്ക

Verse 6

രാമുഴുവനും നിന്‍ ദൂതര്‍ കാക്കട്ടെ
ചിറകവര്‍ എന്മേല്‍ വിരിച്ചീടട്ടെ

Verse 7

സൂര്യോദയത്തോടെ ഞാനുണരട്ടെ
നിന്റെ ദൃഷ്ടിയില്‍ ഞാന്‍ ശുദ്ധനാകട്ടെ

Verse 8

താതനു മഹത്വം സുതനുമെന്നും
ആത്മന്നും അവ്വണ്ണം ഉണ്ടാകട്ടെന്നും

Verse 9

* നാലും അഞ്ചും ചരണങ്ങള്‍ തര്‍ജ്ജിമ ചെയ്തത് സൈമണ്‍ സഖറിയ.

Public domain — free for any use, anywhere, forever.