ഓടി കൂടിൻ യേശുവോടു
Words and music by ഹെന്രി എച്ച്. മിൽമേൻ · 1827
Key of C · 84 BPM · 4/4 · Easter,Adoration · സെഖര്യാവു 9:9
Verse 1
ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
നൽ ഓല കൈയിൽ ഏന്തുവിൻ
സീയോന്റെ ബാലർ ഏവരും
Chorus
പല്ലവി
Verse 2
ഓടിക്കൂടിൻ യേശുവോടു
മോടിയോടു വാനോർ സൈന്യം
ഖേദമാശ്ചര്യമവർക്കു
നാഥനിങ്ങനെ പോകയിൽ
Verse 3
ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
ക്രൂശിങ്കലാമിതിൻ അന്തം
നാശ ദോഷമാകെ നീക്കാൻ
Verse 4
ഓടി കൂടിൻ യേശുവോടു
നാടും വീടും കൂടും എല്ലാം
ചേരും വേഗം അന്ത്യയുദ്ധം
തീരും എല്ലാം കുരിശിങ്കൽ-
Verse 5
ഓടി കൂടിൻ യേശുവോടു
മുടി ചൂടി ചൂടിൻ ശിരസ്സതിൽ
സീയോന്റെ രാജൻ വാഴട്ടെ
ഈ ഉള്ളോരെല്ലാവർമേലും
Verse 6
ഓടി കൂടിൻ യേശുവോടു
പാടിചൊല്ലീടിൻ ഹോശാനാ
ഗർദ് ദഭവാഹനൻ പിമ്പിൽ
ആർത്തു ശബ്ദിപ്പിൻ ഹോശാന
Verse 7
ഓടി കൂടിൻ യേശുവോടു
വീഥി മൂടി പത്രങ്ങളാൽ
ശീല നീളെ വിരിച്ചീടിൻ
കോലാഹലമായ ഘോഷിപ്പിൻ
Verse 8
ഓടി കൂടിൻ യേശുവോടു
പാടി ചൊല്ലീടിൻ ഹോശാനാ
വെടിയല്ലേ, കൈവിടൊല്ലേ
അടിയാരെ ഒരിക്കലും-
Public domain — free for any use, anywhere, forever.