പാടിൻ ഇമ്പഗീതം
Words and music by ഫേനി ക്രോസ്ബി · 1870
Key of · BPM · 4/4 · · ലൂക്കൊസ് 2:11
Verse 1
പാടിൻ ഇമ്പഗീതം ഇന്നേശു ജാതനായ്
സദ്വിശേഷനാദം കൊണ്ടാടിൻ ലോകർക്കായ്
പാടിൻ ഇമ്പഗീതം ഇപ്പാരിൽ എങ്ങുമേ
കേട്ടു വീണ്ടും ഗീതം പാടേണം വേഗമേ
Chorus
പാടിൻ ഇമ്പഗീതം പാടിൻ ഇന്നിമ്പമായ്
സദ്വിശേഷനാദം കൊണ്ടാടിൻ ലോകർക്കായ്
Verse 2
പാടിൻ ഇമ്പഗീതം സ്വർഗ്ഗീയ കീർത്തനം
പാടിൻ ജാതമോദം രക്ഷണ്യകാരണം
പാടിൻ ഇമ്പഗീതം മഹത്വം കർത്തനും,
ശാന്തി പ്രീതി മോദം നരർക്കുണ്ടാം എന്നും
Verse 3
പാടിൻ ഇമ്പഗീതം ക്രിസ്താവതാരനാൾ
കേൾക്കുന്നെങ്ങും നാദം,മണിഗണങ്ങളാൽ
പാടിൻ ഇമ്പഗീതം രക്ഷണ്യ സംഘമേ
ധ്യാനിച്ചേറെ ഗീതം പാടീടിൻ ഉച്ചത്തിൽ.
Public domain — free for any use, anywhere, forever.