ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം
Words and music by മഹാ കവി ശ്രീ കെ.വി. സൈമണ്‍ ·
Key of · BPM · 4/4 · · സങ്കീര്‍ത്തനങ്ങള്‍ 18:2
Verse 1
ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം
ഇത്രസൗഖ്യം എങ്ങുമേ- കാണുന്നില്ല സാധു ഞാന്‍
Chorus
പല്ലവി
Verse 2
തന്റെ നിഴലിന്നു കീഴ് ഛഹ്നനായ് ഞാന്‍ പാര്‍ക്കയാല്‍
രാപ്പകല്‍ ഞാന്‍ നിര്‍ഭയന്‍ -ഭീതി ദൂരെ മാഞ്ഞുപോയ്
Verse 3
ഘോര മഹാ മാരിയോ കൂരിരുട്ടിന്‍ വേളയോ
ഇല്ല തെല്ലും ചഞ്ചലം നാഥനുണ്ടു കൂടവെ
Verse 4
ആയിരങ്ങളെന്നുടെ നേര്‍ക്കു വന്നെതിര്‍ക്കിലും
വീതിയുള്ള പക്ഷങ്ങള്‍ സാധുവേ മറച്ചിടും
Verse 5
സ്നേഹശാലി രക്ഷകന്‍-ഖേടകം താന്‍ സത്യമാം
എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിന്‍ പേര്‍ സദാ!-
Public domain — free for any use, anywhere, forever.