← All songs

ശുദ്ധാത്മാവേയെന്നെ

Words and music by ഹാൻസൻ പ്ലെയ്സ് ·

Key of · BPM · 4/4 · · മത്തായി 28:19

Verse 1

ശുദ്ധാത്മാവേയെന്നെ പാപബോധം നീ വരുത്തി വീണ്ടും
ജനിപ്പിച്ചു എന്റെ ആത്മ ജീവനെ പാലിക്കുക

Chorus

പല്ലവി

Verse 2

വേദത്തിൻ വചനം ഏറ്റം മാധുര്യകരമായ് തീർത്തു
ദൈവേഷ്ടമതിൽ നിന്നെന്നും എന്നെ അഭ്യസിപ്പിക്ക

Verse 3

എൻ ദുഖങ്ങളിലെല്ലാം നീ എന്നാശ്വാസപ്രദനാക
യേശുവിന്റെ മാർവിൽ ചാരി ആശ്വസിപ്പാൻ കൃപ താ

Verse 4

ദൈവത്തിൻ ഹിതപ്രകാരം ജീവനുള്ള പ്രാർത്ഥന ഞാൻ
എല്ലാനേരവും കഴിപ്പാൻ എന്നെ പഠിപ്പിക്കുക

Verse 5

എന്നിൽ നീ വസിച്ചു പാപം തന്നുടെ അടിമ നീക്കി
സ്വാതന്ത്ര്യത്തെ എനിക്കേകി ശുദ്ധമാക്ക നാൾക്കുനാൾ

Verse 6

യേശുവിൻ മഹിമയെയും സ്നേഹത്തിന്നളവിനെയും
എന്നിൽ നീ വെളിപ്പെടുത്തി തന്നരുൾക സർവ്വദാ

Verse 7

യേശുവിന്നു സാക്ഷിയായി ഞാൻ എന്നും ജീവിതം ചെയ്‌വാൻ
നിന്നുടെ പരമ ശക്തി എന്മേൽ ആവസിക്കട്ടെ

Verse 8

നിൻ ദിവ്യ ഫലങ്ങൾ എല്ലാം അൻപോടെ ഉളവാക്കെന്നിൽ
ഞാൻ യേശുവിന്നനുരൂപൻ അകേണമേ നാൾക്കുനാൾ

Public domain — free for any use, anywhere, forever.