അദ്ധ്വാനിച്ചും ഭാരപ്പെട്ടും നടക്കുന്നോരെ-
Words and music by ഹെന്‍ട്രി ബെയ്ക്കര്‍ ·
Key of · BPM · 4/4 · · മത്തായി 11:28
Verse 1
അദ്ധ്വാനിച്ചും ഭാരപ്പെട്ടും നടക്കുന്നോരെ-
നിങ്ങളെല്ലാം ആശ്വസിക്കും എന്നാലെ.
Verse 2
എന്നൊരുവൻ പറയുന്നു നീ കേൾക്കുന്നുവോ?
അതു നിന്റെ രക്ഷിതാവു അല്ലയോ?
Verse 3
പിൻ ചെല്ലുവാൻ എന്തുകാണും അടയാളങ്ങൾ?
കൈകാൽ പാർശ്വമെന്നിവയിൽ പാടുകൾ.
Verse 4
രാജാവിനെപ്പോലവനെന്തുള്ളു ലക്ഷണം?
മുള്ളുകൾ കൊണ്ടു തലമേൽ കീരീടം.
Verse 5
ഞാനവനെ പിഞ്ചെല്ലുമ്പോളെന്തുമേ ഫലം?
ദുഃഖം കഷ്ടം വേദനകൾ അദ്ധ്വാനം.
Public domain — free for any use, anywhere, forever.