← All songs

സ്വർഗ്ഗമണവാളനേ

Words and music by സാമുവേൽ അഷ്‌മീഡ് ·

Key of · BPM · 4/4 · · മർക്കോസ് 10:9

Verse 1

സ്വർഗ്ഗ മണവാളനെ
സത്യ സഭാ നാഥനെ
ആശീർവദി-ക്കേണം
ദാസർ ഇവരെ ഇ-പ്പോൾ (3)
ആ-ശീർ-വദി-ക്കേണമേ

Verse 2

കാ-നാവി-ലെ പന്തലിൽ
മംഗളോ-ത്സവം അതിൽ
എഴുന്നരുളിയ
യേശു മാനുവേ-ലെ (3)
എ-ഴുന്നരു-ളേണമേ

Verse 3

ദാസദാസി-മാർ ചെയ്യും
ഈ വിവാഹ-ത്തിൻ ബന്ധം
സന്തതം നിൽ-ക്കേണം
സ്നേഹ പാശ-മോടെ (3)
സന്തതം നിൽ-ക്കേണമേ

Verse 4

ദുഃഖം ദീനം ആകിലും
സൗഖ്യം മോദം ആകിലും
ഐക്യത നൽകേണം
ആത്മദാനം നൽ-കി (3)
ഐക്യത നൽ-കേണമേ

Public domain — free for any use, anywhere, forever.