കൂടീടിൻ പാടാനായ്, ഹാലേലൂയ്യാ ആമ്മേൻ!
Words and music by ക്രിസ്റ്റ്യൻ എച്ച്. ബേയ്റ്റ്മാൻ · tr. സൈമണ്‍ സഖറിയ · 2013
Key of G · 104 BPM · 4/4 · Praise · സങ്കീർത്തനങ്ങൾ 95:1
Verse 1
കൂടീടിൻ പാടാനായ്, ഹാലേലൂയ്യാ ആമ്മേൻ!
സ്തോത്രങ്ങൾ രാജനു, ഹാലേലൂയ്യാ ആമ്മേൻ!
സർവ്വാത്മ ധ്വനിയാൽ- നാഥൻ സിംഹാസനേ-
സ്തുതിക്കു യോഗ്യനു, ഹാലേലൂയ്യാ ആമ്മേൻ!
Verse 2
ഉയർത്തീൻ മാനസം- ഹാലേലൂയ്യാ ആമ്മേൻ!
വാനം മുഴങ്ങട്ടെ- ഹാലേലൂയ്യാ ആമ്മേൻ!
നാഥനും മിത്രവും, നമുക്കവൻ തന്നേ,
തൻ സ്നേഹം വറ്റീടാ- ഹാലേലൂയ്യാ ആമ്മേൻ!
Verse 3
ക്രിസ്തനു സ്തോത്രമേ- ഹാലേലൂയ്യാ ആമ്മേൻ!
എൻ ജീവൻ പോയാലും- ഹാലേലൂയ്യാ ആമ്മേൻ!
സ്വർഗ്ഗീയ തീരത്തും, വാഴ്ത്തീടും തൻ നന്മ,
എന്നെന്നും പാടീടാം- ഹാലേലൂയ്യാ ആമ്മേൻ!
Public domain — free for any use, anywhere, forever.