← All songs

യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ

Words and music by സൂസൻ ബി. വാർണ്ണർ · 1868

Key of · BPM · 4/4 · · മത്തായി 5:16

Verse 1

യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ
ചെറു തിരി കോണിൽ പ്രകാശിക്കും പോൽ
ഈ ലോകാന്ധകാരെ നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

Verse 2

യേശു ചൊല്ലുന്നു "വിളങ്ങെനിക്കായ്"
വെട്ടം മങ്ങിയതാ-കിലറിയും താൻ
സ്വർഗ്ഗത്തിൽ നിന്നു നോ-ക്കും നമ്മെ താൻ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

Verse 3

യേശു ചൊല്ലുന്നു "പിന്നെല്ലാർക്കായും"
പാപം, ദുഖം, മുട്ടും, ലോകത്തിൽ എല്ലാം
ചുറ്റും അന്ധകാരം; നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

Verse 4

യേശു ചൊല്ലുന്നു "അദ്ധ്വാനിക്ക നീ"
പാപികളെ തേടി രക്ഷിച്ചീടുക
താൻ തുണയ്ക്കും നമ്മെ നാം ശോഭിക്കിൽ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

Public domain — free for any use, anywhere, forever.