← All songs

ദൈവസ്‌തുതിക്കു നെഞ്ചം താ

Words and music by ചാൾസ് വെസ്ലി · tr. സൈമണ്‍ സഖറിയ · 2017

Key of · BPM · 4/4 · · വെളിപ്പാട് 2:17

Verse 1

ദൈവസ്‌തുതിക്കു നെഞ്ചം താ
പാവനഹൃദയം
സുലഭം ചിന്തിയ രക്തം
തളിച്ച ഹൃദയം.

Verse 2

സൗമ്യം, താഴ്മ, ക്ഷമാചിത്തം
പ്രിയ കൃസ്താസനം
ക്രിസ്തു താൻ ശബ്ദിക്കുമതിൽ
ക്രിസ്തുമാത്രം വാഴും

Verse 3

ഉള്ളിൽ വസിപ്പോനിൽനിന്നു
ഒന്നും പിരിക്കാത്ത
താഴ്ത്തനുതാപഹൃദയം
സത്യ ശ്രദ്ധ ശുദ്ധം.

Verse 4

നവ ചിന്ത തിങ്ങും ചിത്തം
ദൈവ സ്നേഹം പൂർണ്ണം
സത്യശുദ്ധി നന്മപൂർണ്ണം
കർത്താ, നിൻ ചിത്തം പോൽ.

Verse 5

*നിൻ സ്നേഹ ചിത്തം മാറിടാ
ഖേദമകറ്റീടും
നിൻ സ്നേഹം താ എൻ യേശുവേ
ഖേദമാനസ്സൻ ഞാൻ

Verse 6

*സ്വസ്ഥതയില്ലാ ഹൃത്തിങ്കൽ
നീ ശാന്തി നൽകുകേ
സ്വാർത്ഥ ചിത്തം നീക്കീടുകേ
ഏദൻ പ്രാപിപ്പോളം

Verse 7

*നിൻ കൃപാ മൊഴിയെന്നുള്ളിൽ
ശാന്തിയരുളട്ടെ
ഒളി മന്നാ, ജീവ വൃക്ഷം,
വെള്ളക്കല്ലും നൽക

Verse 8

തന്നു നിൻ സ്വഭാവം കർത്താ,
എന്നിലിറങ്ങി വാ,
ചിത്തേ എഴുതു നിൻ നാമം
പുത്തൻ സ്നേഹനാമം.

Public domain — free for any use, anywhere, forever.