← All songs

എൻ യേശു എൻ പ്രിയൻ എൻ

Words and music by വില്യം ആര്‍. ഫെതര്‍ സ്റ്റോണ്‍ · tr. റവ. തോമസ്‌ കോശി · 1864

Key of F · 72 BPM · 4/4 · Adoration,Trust · യോഹന്നാന്‍ 4:19

Verse 1

എൻ യേശു എൻ പ്രിയൻ എൻ പ്രാണനാഥാ!
എൻ പാപയിമ്പം ഞാൻ വെടിയുന്നിതാ
എൻ കാരുണ്യ രക്ഷനായകനേ
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ

Verse 2

ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ
നീ കാൽവറിയിൽ വാങ്ങി മോചനത്തെ
ഹാ മുൾമുടിയാൽ മുറിവേറ്റവനെ
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ

Verse 3

ഞാൻ ജീവമരണത്തിലും സ്നേഹിക്കും
ഞാൻ ജീവനാളെന്നും നിന്നെ വാഴ്ത്തീടും
ഞാൻ പാടുമന്ത്യ വായു നേരത്തുമെ
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ

Verse 4

അനന്ത പ്രമോദമോടെ എന്നെന്നും
ഞാൻ വാനിൽ വണങ്ങി നിന്നെ ക്കൊണ്ടാടും
ഞാൻ പാടീടും മിന്നും മുടിവെച്ചങ്ങു
ഞാൻ സ്നേഹിച്ചെന്നാകിൽ…ഇപ്പോൾ യേശുവേ

Public domain — free for any use, anywhere, forever.