കാണും വരെ ഇനി നാം തമ്മില്‍
Words and music by ജെറമായ ഇ. റേന്‍കിന്‍ · tr. സൈമണ്‍ സഖറിയ · 2011
Key of · BPM · 4/4 · · മത്തായി 28:20
Verse 1
കാണും വരെ ഇനി നാം തമ്മില്‍
കൂടെ ഇരിക്കട്ടെ ദൈവം
തന്‍ ദിവ്യ നടത്തിപ്പാലെ-
കാത്തു പാലിക്കട്ടെ നിങ്ങളെ
Chorus
ഇനി നാം ഇനി നാം—
യേശു മുന്‍ ചേരും വരെ
ഇനി നാം ഇനി നാം—
ചേരും വരെ പാലിക്കട്ടെ! താന്‍
Verse 2
കാണും വരെ ഇനി നാം തമ്മില്‍
തന്‍ തിരു ചിറകിന്‍ കീഴില്‍
നല്‍കി എന്നും ദിവ്യ മന്നാ
കാത്തു പാലിക്കട്ടെ നിങ്ങളെ
Verse 3
കാണും വരെ ഇനി നാം തമ്മില്‍
സ്നേഹമാകും തൈലം പൂശി
ദൈവ വേലക്കായി എന്നും
കാത്തു പാലിക്കട്ടെ നിങ്ങളെ*
Verse 4
കാണും വരെ ഇനി നാം തമ്മില്‍
തന്‍ തൃക്കരങ്ങളില്‍ ഏന്തി
അനര്‍ത്ഥങ്ങളില്‍ കൂടെയും
കാത്തു പാലിക്കട്ടെ നിങ്ങളെ
Verse 5
കാണും വരെ ഇനി നാം തമ്മില്‍
വാഗ്ദത്തങ്ങള്‍ ഓര്‍പ്പിച്ചെന്നും
സ്വര്‍ നിക്ഷേപം പകര്‍ന്നെന്നും
കാത്തു പാലിക്കട്ടെ നിങ്ങളെ*
Verse 6
കാണും വരെ ഇനി നാം തമ്മില്‍
രോഗ ദുഖ നാളിലെന്നും
കൈവിടാതെ ചാരെ നിന്നു
കാത്തു പാലിക്കട്ടെ നിങ്ങളെ*
Verse 7
കാണും വരെ ഇനി നാം തമ്മില്‍
സ്നേഹക്കൊടിയതിന്‍ കീഴില്‍
മൃത്യുവിന്മേല്‍ ജയം നല്‍കി
കാത്തു പാലിക്കട്ടെ നിങ്ങളെ
Verse 8
കാണും വരെ ഇനി നാം തമ്മില്‍
അന്ത്യകാലം വരെ എന്നും
അഗ്നി രഥം മറയുവോളം
കാത്തു പാലിക്കട്ടെ നിങ്ങളെ*
Public domain — free for any use, anywhere, forever.