← All songs

കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്

Words and music by നഥാനിയേൽ നൈൽസ് · 1873

Key of · BPM · 4/4 · · സങ്കീത്തനങ്ങൾ 32:8

Verse 1

കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്
സ്വർഗ്ഗയാത്ര നീളെ നിന്നെ ഞാൻ നടത്താം എൻ കണ്ണാൽ

Chorus

ഞാൻ നടത്താം ഞാൻ നടത്താം
ഞാൻ നടത്താം എൻ കണ്ണാൽ
സ്വർഗ്ഗയാത്ര നീളെ നിന്നെ
ഞാൻ നടത്താം എൻ കണ്ണാൽ

Verse 2

പരീക്ഷകളാൽ ജിതനായ്, ധൈര്യമറ്റോ-നായ് തീർന്നാൽ
നിന്നിൽ ധ്വനിക്കെട്ടെൻ വിളി ഞാൻ നടത്താം എൻ കണ്ണാൽ.

Verse 3

മുൻ കഴിഞ്ഞ കാലത്തോടെ നിൻ പ്രത്യാശയറ്റീടിൽ
പിന്നെയും കേൾ എൻ വാഗ്ദാനം, ഞാൻ നടത്താം എൻ കണ്ണാൽ

Verse 4

അന്ത്യ വായു വന്നു ശീഘ്രം മൃത്യു നേരമാകുമ്പോൾ
നിൻ വിശ്വസ്ത നാഥൻ ചൊൽ കേൾ, ഞാൻ നടത്താം എൻ കണ്ണാൽ

Public domain — free for any use, anywhere, forever.