യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം
Words and music by പി. വി. തൊമ്മി · 1881
Key of · BPM · 4/4 · · ലൂക്കോസ് 2:11
Verse 1
യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം
ആശയോടു തൻ ദാസർ നാം- ആനന്ദിച്ചീടുക
യേശുവിന്നവതാരം- തീർത്തു പേ-യധികാരം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ
Verse 2
വാന സേനകൾക്കീശൻ താൻ മർത്യരെ സ്നേഹിച്ചു
വാനവർ ഗാന മോദങ്ങൾ ആകെയുപേക്ഷിച്ചു
ഹീന മാനുഷ വേഷം പൂണ്ടു വന്നു സന്തോഷം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ
Verse 3
പൂർണ്ണമാനുഷ്യ സൂനുവായ് പർണ്ണക ശാലയിൽ
ജീർണ്ണവസ്ത്രമണിഞ്ഞോനായ് മാതൃമടിയതിൽ
കാണും ശിശുവിനെ നാം താണുവണങ്ങിടേണം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ
Verse 4
മർത്ത്യരെയെല്ലാം പാപത്തിൽ നിന്നും രക്ഷിക്കുവാൻ
സത്യവചനം ലോകത്തിൽ മർത്ത്യനായ് വന്നഹോ
ദൂതഗണങ്ങളാകെ ഭീതി പൂണ്ടവരോടും
കൂടുക നാം പാടുക നാം ശത്രുക്കൾ തോറ്റുപോയ്-
Public domain — free for any use, anywhere, forever.