← All songs

ക്രിസ്തൻമേൽ

Words and music by എഡ്വേർഡ് എച്ച്. ബിക്കർസ്റ്റെത്തു ജൂണിയർ · 1873

Key of · BPM · 4/4 · · വെളിപ്പാട് 14:13

Verse 1

കൃസ്തൻമേൽ ചാരി തൻ
ഹസ്തേ വിശ്രമിച്ചു
കർത്താവിൽ മൃതന്മാർ
നിത്യം ഭാഗ്യവാന്മാർ

Verse 2

കാണാതെ സ്നേഹിച്ച
പ്രാണനാം യേശുവേ
ഉണ്മയിൽ തെളിവായി
കാണ്മതെത്ര ഭാഗ്യം

Verse 3

പകലത്തെ വെയിൽ
പാതിരാ ശീതവും
വ്യാകുല ദുഃഖവും
ഇല്ലവർക്കിനിമേൽ

Verse 4

വല്ലാത്ത പ്രയാസം
ഇല്ലാ നദിതീരെ
പുല്ലിൻ മേച്ചിൽ സ്ഥലെ
നല്ല ഇടയൻ മേയ്ക്കും

Verse 5

ദുഃഖം നമു-ക്ക-ത്രേ
കേ-ഴുന്നു ക-ല്ലറമേൽ
പോയ വെളിച്ചങ്ങൾ
ഭാവിയി-രു-ട്ടുന്നു.

Verse 6

അവരുടെ സ്നേഹം
സ്വരം സന്തോഷവും
കാൺകയില്ല ഞങ്ങൾ
കുറേ നാളേക്കിനി

Verse 7

പിരിഞ്ഞ പ്രിയർക്കായ്
ഞങ്ങൾ ദുഖിക്കുമ്പോൾ
കണ്ണുനീർ ചൊരിച്ച
ക-ർ-ത്താ ക്ഷ-മി-ക്കണേ

Verse 8

മൃത്യുവെന്നെഴുന്ന
ക്രിസ്ത്യൻ നാദം അവർ
"സന്തോഷിപ്പിൻ" എന്നു
അന്ത്യ നാളിൽ കേൾക്കും.

Public domain — free for any use, anywhere, forever.