ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ
Words and music by ഫിലിപ്പ് പി.ബ്ലിസ്സ് · 1870
Key of · BPM · 4/4 · · റോമർ 5:5
Verse 1
ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ
ചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽ
കാണുന്നതിൽ ഞാൻ വിസ്മയ കാര്യം
യേശുവിൻ സ്നേഹം അതിവിശേഷം
Chorus
പല്ലവി
Verse 2
തന്നെ മറന്നു ഞാൻ ഓടിയാലും
എന്നെ താൻ അത്യന്തം സ്നേഹിക്കുന്നു
തൻ സ്നേഹ കൈകളി-ലേക്കോടും ഞാൻ
യേശു തൻ സ്നേഹത്തെ ഓർത്തീടുമ്പോൾ
Verse 3
മാ രാജ സൌന്ദര്യം കാണുന്നേരം
പാട്ടൊന്നേ പാടാൻ എനിക്കുള്ളെങ്കിൽ
നിത്യതയിൽ എന്റെ പാട്ടീവണ്ണം
"യേശു സ്നേഹിക്കുന്നി-തെന്താശ്ചര്യം!"
Verse 4
യേശു സ്നേഹിക്കുന്നെ-ന്നെ എത്രയും
സ്നേഹിച്ചീടുന്നവ-നേയും ഈ ഞാൻ
സ്വർഗ്ഗം താൻ വിട്ടിറ-ങ്ങി സ്നേഹത്താൽ
ക്രൂശിൽ മരിച്ചതും തൻ സ്നേഹത്താൽ
Verse 5
മറ്റൊരാൾ ചോദിച്ചാൽ എന്തു ചൊല്ലും?
"യേശുവിന്നു സ്തോത്രം-നിശ്ചയം താൻ!"
ദൈവാത്മാ എന്നുമേ സാക്ഷിക്കുന്നു:
"എന്നെയും യേശു സ്നേഹിച്ചിടുന്നു,"
Verse 6
വിശ്രാമ ഏറെയുണ്ടീയുറപ്പിൽ
ആശ്രയത്താലുണ്ടു വാഴ് വും തന്നിൽ
യേശു സ്നേഹിക്കുന്നെ-ന്നുച്ചരിക്കിൽ
സാത്താൻ ഭയന്നിതാ പാഞ്ഞീടുന്നു
Public domain — free for any use, anywhere, forever.