← All songs

തീ പോലെ ഞാന്‍ ഗര്‍ജ്ജിച്ചാലും

Words and music by ഹാല്‍ എച്ച്. ഹോപ്‌സണ്‍ · tr. സൈമണ്‍ സഖറിയ · 2012

Key of · BPM · 4/4 · · 1 കൊരിന്ത്യര്‍ 13:1–3

Verse 1

തീ പോലെ ഞാന്‍ ഗര്‍ജ്ജിച്ചാലും
പ്രേരിപ്പിക്കും വാക്കായാലും
സ്നേഹമുള്ള വാക്കല്ലെങ്കില്‍
എന്‍ വാക്കുകള്‍ നിഷ്ഫലമേ

Verse 2

സ്വന്തമെല്ലാം എകിയാലും
സ്നേഹം നേടാന്‍ വെമ്പിയാലും
സ്വന്ത സ്നേഹം നല്‍കില്ലെങ്കില്‍
നേടിയതോ ഒക്കെ ശൂന്യം

Verse 3

ശുദ്ധാത്മാവേ വാ എന്നുള്ളില്‍
ശുദ്ധമാക്ക പൂര്‍ണ്ണമാക്ക
സ്നേഹം ഏറും പ്രവര്‍ത്തി താ
സ്വതന്ത്രമായ് ആരാധിപ്പാന്‍.

Public domain — free for any use, anywhere, forever.