← All songs

ഭൂവാസികൾ സർവ്വരുമെ

Words and music by സൈമണ്‍ സഖറിയ · 1561

Key of G · 80 BPM · 4/4 · Praise,Adoration · സങ്കീർത്തനങ്ങൾ 100:1–2

Verse 1

ഭൂ-വാസികൾ സർ-വ്വ-രുമേ!
സ-ന്തോഷമുള്ള സ്വ-ര-ത്തെ
കർ-ത്താവിന്നുയർത്തീ-ടു-വിൻ
ആ-നന്ദത്തോടെ വ-ന്ദി-പ്പിൻ

Verse 2

യ-ഹോവ ദൈവം എ-ന്നു-മേ
നാം അല്ല അവൻ മാ-ത്ര-മേ
ന-മ്മെ നിർമ്മിച്ചു പാ-ലി-ച്ചു
തൻ ജനമായ്‌ വീണ്ടെ-ടു-ത്തു

Verse 3

തൻ ആലയേ പ്രവേ-ശി-പ്പിൻ
ആ-നന്ദത്തോടെ സ്തു-തി-പ്പിൻ
സ-ങ്കീർത്തനങ്ങൾ പാ-ടു-വിൻ
സ-ന്തോഷത്തോടെ ഇ-രി-പ്പിൻ

Verse 4

തൻ സ്നേഹം നിത്യ-മു-ള്ളതു
തൻ കൃപ സ്ഥിര-മു-ള്ളതു
തൻ വാഗ്ദത്തങ്ങൾ ഒ-ക്കെ-യും
എ-പ്പോഴും താൻ നിവ-ർ-ത്തിക്കും

Verse 5

താ-ത പുത്രത്മാ-ക്കൾ-ക്കു-മേ
സ്വർ-ഭൂമി വാഴ്ത്തും നാ-ഥനും
മർ-ത്യരും വാനിൽ ദൂ-ത-രും
എന്നും പാടും സ്തോത്രം സ്തു-തി.

Public domain — free for any use, anywhere, forever.